തുരുത്തിക്കര: കുന്നത്തൂര്‍ തുരുത്തിക്കരപടിഞ്ഞാറ് 5427-ആം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടന്നു.
തുരുത്തിക്കര കിണര്‍മുക്കില്‍ നടന്ന ചടങ്ങ് കരുനാഗപ്പള്ളി എന്‍.എസ്.എസ്. താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന് പിള്ള ഉദ്ഘാടനം ചെയ്തു. കുന്നത്തൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. പായിക്കാട് എന്‍.കേശവപിള്ള അധ്യക്ഷത വഹിച്ചു. കെ.സുകുമാരന്‍ നായര്‍, ബി.ഹരികുമാര്‍, കെ.സി.അജിത്കുമാര്‍, ദാമോദരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗം പ്രസിഡന്റ് ആര്.ഗോപിനാഥന്‍പിള്ള സ്വാഗതവും സെക്രട്ടറി ജി.ദാനശേഖരന് നന്ദിയും പറഞ്ഞു.
കടപ്പാട് :മാതൃഭൂമിയുടെ വെബ്സൈറ്റ്
കൂട്ടി ചേര്‍ത്തത് :ഈ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇതിലേക്ക് ആവശ്യമായ കാര്യങ്ങള്‍ തിരക്കി പല സൈറ്റ്കള്,ബ്ലോഗ്കള് കയറി ഇറങ്ങിയപ്പോള്‍ അറിയാതെ മാതൃഭുമിയുടെ സൈറ്റില്‍ കയറി.അവിടെ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി,എന്റെ നാടിനെക്കുറിച്ച്,ഉടനെ എടുത്തങ്ങു പോസ്റ്റി.
ഒരു ജേര്‍ണലിസ്റ്റ് എത്ര പാടുപെട്ടിട്ടാണ് നല്ലൊരു ലേഖനം തയ്യാറാക്കുന്നത് എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.എത്ര പോസ്റ്റ് ഇട്ട് എന്നതിലല്ല എന്ത് ഇട്ട് എന്നതിലാണ് കാര്യം എന്ന് മനസിലായി.
നായര്‍ ജാതി സംഘടനയെത്തെന്നെയല്ലേ ഈ കരയോഗം എന്ന് ഓമനിച്ചു വിളിക്കുന്നത് ?
ജാതി വര്‍ഗ്ഗീയ പ്രവത്തകര്ക്ക് ബൂലോകത്തെ ചിത്രകാരന്റെ ഹാര്‍ദ്ദമായ ആശംസകള്‍ !!!
ആശംസകള്‍...
ആദ്യമായി കമന്റ്റ് നല്‍കിയതിനു ഒരുപാട് നന്ദി.ജാതി വര്‍ഗ്ഗീയ പ്രവത്തകര്‍ ഒരിക്കലും ബൂലോകത്തു വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.