കമ്പ്യൂട്ടറില്‍ ഇമേജ് സൂക്ഷിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ആണ് ഇമേജ് ഫയല്‍ ഫോര്‍മാറ്റുകള്‍.പിക്സല്‍ ആയിട്ടാണല്ലോ ഇമേജ് രൂപീകൃതമാകുന്നത്.പിക്സലുകള്‍ റോകള്‍ ആയും കോളം ആയും ആണ് ഇമേജില്‍ ക്രമീകരിക്കുന്നത്.പിക്സലുകളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും ഇമേജ്കളുടെ റെസല്യൂഷന്‍ കൂടുകയും വലിപ്പവും ഒപ്പം (സൈസ്) വര്‍ദ്ധിക്കുകയും ചെയ്യും.ഫയല്‍ സൈസ് കുറയ്ക്കാന്‍ ഇമേജ് അല്ഗോരിതങ്ങള്‍ ഉപയോഗിക്കുന്നുണ്ട് .ലോസ് ലെസ് എന്നും ലോസിഎന്നും രണ്ട് തരം ഇമേജ് ഫയല്‍ കംപ്രഷന്‍ അല്ഗോരിതങ്ങള്‍ ഉണ്ട്.
ലോസ് ലെസ് :മിക്ക ലോസി കംപ്രഷന്‍ അല്‍ഗോരിതങ്ങളും നിരവധി ക്വാളിറ്റി ( കംപ്രഷന്‍ ) ലെവല്‍ നല്കുന്നു.ഈ കംപ്രഷന്‍ലെവലുകള്‍ കൂടുന്നതിനനുസരിച്ച് ഫയല്‍ സൈസ് കുറയുകയും ചെയ്യും.ഇവിടെ ഇമേജ് ക്വാളിറ്റി കുറയുന്നുണ്ട്.
ലോസ് ലെസ് :ഇത്തരം കംപ്രഷന്‍ ഇമേജ് ക്വാളിറ്റി നഷ്ടപ്പെടുത്താതെ ആണ് ഫയല്‍ സൈസ് കുറയ്ക്കുന്നത്.
നൂറു കണക്കിന് ഫയല്‍ ഫോര്‍മാറ്റുകള്‍ ഉണ്ടെങ്കിലും ചില സര്‍വ്വസാധാരണമായ ഫോര്‍മാറ്റുകളെ പറ്റി പറയാം.
1.jpeg
2.exif
3.tiff
4.raw
5.ping
6.gif
7.bmp
ജെ പി ഇ ജി:ജോയിന്റ് ഫോട്ടോ ഗ്രാഫിക്സ് എക്സ്പോര്‍ട്സ് ഗ്രൂപ്പ് എന്നതിന്റെ ചുരുക്കം ആണിത്.കമ്പ്യൂട്ടിങ്ങ്ഇല്‍ ഫോട്ടോഗ്രാഫിക്സ് ഇമേജുകള്‍ കംപ്രസ്സ് ചെയ്യാന്‍ ഉപയോഗിക്കുന്നു.ജെ പി ഇ ജി യില്‍ ഉപ വിഭാഗങ്ങളും ഉണ്ട് ജ്പെഗ് ഫയല്‍ എക്സ്ചേഞ്ച് ഫോര്‍മാറ്റ് എന്ന jfif,exangeable image file format എന്ന exif,icc(International Color Consortium )
പ്രൊഫൈലുകള്‍ തുടങ്ങിയവയാണ് അവ .JPEG ഫയലുകളുടെ എക്സ്ടെന്‍ഷന്‍ jpg,jpeg എന്നിവയാണെങ്കിലും jpe,jfif,jifഎന്നിവയും ഉപയോഗിക്കാം. വെബ്ബില്‍ ഏറ്റവും സാധാരണമായത് JPEG/JFIF ആണ്.നിരവധി തവണ എഡിറ്റ് ചെയ്യേണ്ടിവരുന്ന ഇമേജ്കള്‍ക്കും jpeg അനുയോഗ്യമല്ല. ഓരോതവണ കംപ്രസ്സ് ചെയ്യുമ്പോളും ഡികംപ്രസ്സ് ചെയ്യുമ്പോളും ഇമേജ് ക്വാളിറ്റി നഷ്ടപെടുന്നത് കൊണ്ടാണ്.
exif:ഡിജിറ്റല്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന jpeg ഫോര്‍മാറ്റില്‍ കൂട്ടി ചേര്‍ത്തിരിക്കുന്ന അല്ഗോരിതമാണ് ഇതു.
ഡിജിറ്റല്‍ ക്യാമറകളും ,എഡിറ്റിംഗ് /വ്യൂ വിംഗ് സോഫ്റ്റ്‌വേര്‍ തമ്മില്‍ ഡേറ്റ കൈമാറുന്നത് രഖപ്പെടുത്തുന്നതുകയും ചെയ്യുകയുമാണ് ഇവയുടെ ലക്ഷ്യം .
നല്ല പോസ്റ്റ്..