ഞാന്‍ ജനിച്ചത് ആശുപത്രീല്‍ ആണെങ്കിലും വളര്‍ന്നതും പഠിച്ചതും എന്റെ നാട്ടില്‍.തുരുത്തിക്കര അതാണ് എന്റെ നാട്.മറ്റുള്ളവരെ പോലെ എന്നെയും ഒന്നാം ക്ലാസ്സിലേക്കാണ് ആദ്യം ചേര്‍ത്തത്.അവിടെ ഞാന്‍ നന്നായി പഠിച്ചു അതുകൊണ്ട് സാര്‍ എന്നെ രണ്ടിലേക്ക് പറഞ്ഞുവിട്ടു.പിന്നീട് മുന്‍പോട്ടു പോയ്കൊണ്ടിരുന്നു.പത്താം ക്ലാസ്സ് നല്ലരീതിയില്‍ പാസ് ആയി .പ്രീഡിഗ്രി പഠിച്ചത് ശാസ്താംകോട്ടയിലാണ്.കുരങ്ങമ്മാര് ഓടിനടക്കുന്ന ശാസ്താവിന്റെ അമ്പലം,കേരളത്തിലെ ശുദ്ധജല തടാകവും ഇവിടെ ആണ് ഉള്ളത് . അവിടെ നിന്നു ഞാന്‍ പോയത് പോളിടെക്നിക് മണക്കാലയിലാണ് .
അതോടെ എന്റെ പഠിത്തം പാതിവഴിയില്‍ നിര്‍ത്തി.എനിക്കൊരു ജോലി കിട്ടിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും സന്തോഷിച്ചു .പിന്നീട് ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദൂര വിദ്യാഭ്യാസം നോക്കി .പാതിവഴിയില്‍ അതും നിര്‍ത്തി .ഇപ്പോള്‍ നെറ്റില്‍ പുതിയ കാര്യങ്ങള്‍ തപ്പുന്നു.കിട്ടുന്നവ നിങ്ങളുമായി പങ്കുവയ്കാം.
0 അഭിപ്രായങ്ങൾ