സമയത്തെ പിടിച്ചുനിര്‍ത്താന്‍ ഒരാള്‍ക്കും കഴിയില്ല.നമ്മുടെ ജീവിതം നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത് .ജീവിതത്തെ സ്നേഹിക്കുന്നവര്‍ സമയം ഉപയോഗിക്കുന്നവരാണ്.നമ്മുടെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. നല്ല പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണ് ഓരോ നിമിഷവും .അലസമായി ചടഞ്ഞിരിക്കാതെ സൃഷ്ടിപരമായ കര്‍മ്മങ്ങളില്‍ വ്യാപരിക്കുകയും ലഭ്യമായ സമയത്തിനുള്ളില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ നമ്മള് സമയം സൃഷ്ടിപരമാക്കുന്നു .തയ്യാറെടുപ്പ് പ്രവര്‍ത്തികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ നമ്മെ സഹായിക്കും.ചെയ്യാന്‍ ഉദേശിക്കുന്ന പ്രവര്‍ത്തിയുടെ സ്വഭാവം മനസ്സില്‍ കണ്ട് സമയം ഒട്ടും പാഴാക്കാതെ പ്രവര്‍ത്തിക്കണം.
എല്ലാ പ്രവര്‍ത്തികളും അവസാനത്തേക്ക് മാറ്റിവയ്ക്കുന്ന സ്വഭാവം ഉല്‍സാഹം കുറയ്ക്കും .അവസാനം ഒന്നും ഭംഗിയായി ചെയ്യാന്‍ കഴിയാതെ വരും.സ്വയം വെറുക്കാനും അസംതൃപ്തി വച്ച് പുലര്‍ത്താന്‍ മാത്രമാണ് സഹായിക്കുക.
എല്ലാ കാര്യങ്ങളും അവസാന നിമിഷത്തിലേയ്ക്ക് മാറ്റി വയ്ക്കുന്നതും അടുക്കും ചിട്ടയും ഇല്ലാതെ പ്രവര്‍ത്തികള്‍ ചെയ്യുന്നതും കുറേ സമയം വിശ്രമിക്കുന്നതും ലളിതമായ കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം ഉപയോഗപെടുത്തുന്നതും എല്ലാ പ്രവര്‍ത്തികളിലും പരിപൂര്‍ണത കാംഷിക്കുന്നത് ഒഴിവാക്കണം.
ഒരു ദിവസം എത്ര സമയം ശരിയായി വിനിയോഗിക്കാന്‍ കിട്ടുന്നു എന്ന് തിട്ടപെടുത്തണം. വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തു സമയത്തെ കീഴടക്കു.
oro nimishavum vilapetathanu..
smayam pazhakathu nannyi upyogikan padikuka
Wow! Excellent post. Thanks for sharing your post. I think, its an informative and effective post. This photography is nice. Clipping Path Service uses an image. I using the Clipping path an image.