എന്നെ കുറിച്ച് ഒരുവാക്ക്

ഞാന്‍ ജനിച്ചത്‌ ആശുപത്രീല്‍ ആണെങ്കിലും വളര്‍ന്നതും പഠിച്ചതും എന്റെ നാട്ടില്‍.തുരുത്തിക്കര അതാണ്‌ എന്റെ നാട്.തുടര്‍ന്ന് വായിക്കു >>

ഒരു കൈത്താങ്ങ്‌

ഇപ്പോള്‍ ഉള്ളവര്‍

Followers

ദാരുണമായ ഒരു മരണം

രചിച്ചത് aneesh Tuesday, October 6, 2009

ഇന്ന് ഞാന്‍ ഒരു ദാരുണമായ മരണം നേരില്‍ കണ്ടു . പാവം അവള്‍ മരണം തേടി പോയതല്ല ! വെറുതെ ഇരുന്നപ്പോള്‍ അവള്‍ എന്റെ തോളില്‍ വീണു .ഞട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ കിടന്നു പിടയ്ക്കുന്നു . മാറിപോകാനാ ആദ്യം തോനിയത് ,പക്ഷെ നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ .രാവിലെ വയറ്റിപിഴപ്പിനു ഇറങ്ങിത്തിരിച്ചതാ പാവം .തിരിച്ചു ചെല്ലുന്നതും കാത്തു ആരും ഇരിക്കില്ല എന്നും അവള്‍ക്കു അറിയാമായിരുന്നു എന്നാല്‍ ,കുടിക്കുന്നത് വിഷമാണെന്ന് അവള്‍ക്കു അറിയില്ലായിരുന്നു.കൂടെ ഉള്ളവര്‍ക്ക് എന്ത് സംഭവിച്ചു എന്നും അറിയില്ല.അവളുടെ പെടച്ചില്‍ കാണാന്‍ വയ്യാതെ കുറച്ചു മാറി നിന്നു . ആര്‍ക്കും രക്ഷിക്കാന്‍ ആവില്ല എന്നുള്ള അറിവായിരിക്കാം ആ പാവത്തിന്റെ പ്രാണന്‍ പെട്ടെന്ന് പോയി. എന്റെ ദുഃഖം ഇപ്പോളും മാറിയിട്ടില്ല.

എല്ലാവരും എന്നോട് ചോദിച്ചു "ഒരു തേനീച്ച ചത്തതിനാണോ ബഹളം " എന്ന് .ആരോ തന്റെ തോട്ടത്തില്‍ തളിച്ച കീടനാശിനി ഈ ഒരു ജീവനല്ല അപഹരിച്ചതു എന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം .ഞാന്‍ കണ്ടത് ഒരു സാധാരണ കാഴ്ച മാത്രം .പക്ഷെ അതില്‍ ഇപ്പോളുള്ള പ്രകൃതി നിങ്ങള്‍ക്ക് കാണാന്‍ കഴിയണം .മനുഷ്യന്റെ അതിക്രമം പ്രകൃതിയില്‍ വര്‍ദ്ധിച്ചു വരുകയാ,മരിക്കുന്നത് പാവപ്പെട്ട ജീവജാലങ്ങള്‍ മാത്രമാണ് .
വംശനാശം വന്ന എല്ലാ ജീവജാലങ്ങള്‍ക്കുമായി പോസ്റ്റ് സമര്‍പിക്കുന്നു

1 Responses to ദാരുണമായ ഒരു മരണം

  1. gopa.. Says:
  2. theenicha ilangil kanam kali. nisaramanelum athupolulla jeevikal karnam anu prekrithi nilanilakunathu.
    than visahmikanda

     

Post a Comment

പെട്ടിക്കട