എന്നെ കുറിച്ച് ഒരുവാക്ക്

ഞാന്‍ ജനിച്ചത്‌ ആശുപത്രീല്‍ ആണെങ്കിലും വളര്‍ന്നതും പഠിച്ചതും എന്റെ നാട്ടില്‍.തുരുത്തിക്കര അതാണ്‌ എന്റെ നാട്.തുടര്‍ന്ന് വായിക്കു >>

ഒരു കൈത്താങ്ങ്‌

ഇപ്പോള്‍ ഉള്ളവര്‍

Followers

രചിച്ചത് aneesh Thursday, February 5, 2015

1 ..വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റര്‍ വെള്ളത്തില്‍ 5ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക ഇതില്‍
20ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കുക 20 മില്ലി
വേപ്പെണ്ണയും ഇതില്‍ ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിച്ചു പച്ചക്കറി
വിളകളിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങക്ക് എതിരെ തളിക്കാം,,

2,വേപ്പെണ്ണഎമല്‍ഷന്‍

,,വേപ്പെണ്ണ ഒരുലിറ്റര്‍
ബാര്‍സോപ്പ് 60 ഗ്രാം
വെള്ളം15 ലിറ്റര്‍
വേപ്പെണ്ണഎമല്‍ഷന്‍ ;; 60 ഗ്രാംസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍
ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ക്കുക , ഇത്
പത്തിരട്ടി വെള്ളത്തില്‍ (പതിനഞ്ചു ലിറ്റര്‍ ) ചേര്‍ത്തു പയറിനെ
ആക്രമിക്കുന്ന ചിത്രകീടം പേനുകള്‍ എന്നിവക്കെതിരായി തളിയ്ക്കാം .
ലായനിചെടികളില്‍ നന്നായി പിടിച്ചിരിക്കുന്നതിന്നും
വ്യാപിപ്പിക്കുന്നതിന്നും സോപ്പ് സഹായിക്കുന്നു . ലായനി20 ലിറ്റര്‍
വെള്ളം ചേര്‍ത്തു പാവല്‍ പടവലം , മുതലായ വിളകളില്‍ നീരൂറ്റികുടിക്കുന്ന
കീടങ്ങള്‍ ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍ വണ്ടുകള്‍
എന്നിവക്കെതിരെയും പ്രയോഗിക്കാം
3...വേപ്പിന്‍ കുരു സത്ത്

50 ഗ്രാം വേപ്പിന്‍ കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍
ഉപയോഗിക്കാം , മൂപ്പെത്തിയ വേപ്പിന്‍ കുരു പൊടിച്ചു കിഴികെട്ടി
വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക അതിന്നു ശേഷം കിഴി പല തവണ
വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക , ഇളം തവിട്ടു
നിറത്തില്‍ സത്ത് വരുന്നത് വരെ കിഴി മുക്കി പിഴിയണം , ഈ ലായനി ചെടികളില്‍
നേരിട്ട് തെളിക്കാം ,, കായ് തുരപ്പന്‍ പുഴുക്കള്‍ക്കും ചെറു
കീടങ്ങള്‍ക്ക് ഏറെ ഫലപ്രധമാണ് ഇത്

4...വേപ്പെണ്ണ എമൽഷൻ

വിളകളെ ആക്രമിയ്ക്കുന്ന കീടങ്ങൾക്കെതിരേ തളിയ്ക്കാവുന്ന ഒരു
ജൈവകീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.
തയ്യാറാക്കുന്ന വിധം[തിരുത്തുക]

സാധാരണ അലക്കുസോപ്പ് (ബാർ സോപ്പ്) അരലിറ്റർ വെള്ളത്തിൽ നന്നായി
ലയിപ്പിച്ചെടുക്കുക. ഈ ലായനി ഒരു ലിറ്റർ വേപ്പെണ്ണയുമായി കലർത്തുക.
ഇപ്രകാരം തയ്യാറാക്കുന്ന വേപ്പെണ്ണ എമൽഷൻ പത്തിരട്ടിവെള്ളം ചേർത്ത്
നേർപ്പിച്ച ശേഷം കീടങ്ങൾക്കെതിരേ തളിയ്ക്കാവുന്നതാണ്.
പാവൽ, പടവലം തുടങ്ങിയ വിളകളിൽ 40 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിയ്ക്കണം.
5...വേപ്പിന്‍ കഷായം
-----------------------
100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം ചെടി
കളില്‍ തളിച്ചുകൊടുക്കാം. വെണ്ട, വഴുതിന തുടങ്ങിയ വിളകളില്‍ നടുന്നതിന്
ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ച് കൊടുക്കുന്നത്
നിമാ വിരകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .

0 അഭിപ്രായങ്ങൾ

Post a Comment

പെട്ടിക്കട